ജലസുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്ന് കേരളം വ്യതിചലിക്കരുത്: മാത്യു.ടി തോമസ്

ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച നദീ പുനരുജ്ജീവന ശില്‍പ്പശാല ഒക്‌ടോബര്‍ 24, 25 തീയതികളില്‍ തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ നടന്നു. ശില്‍പ്പശാല ഉദ്ഘാടനവും നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും മന്ത്രി മാത്യു.ടി.തോമസ് നിര്‍വ്വഹിച്ചു. സംസ്ഥാനത്തുണ്ടായ മഹാ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജലസുരക്ഷാ കാര്യത്തില്‍ കേരള സമൂഹത്തില്‍ മനംമാറ്റമുണ്ടാകാതിരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും. നദീതീരങ്ങളിലെ കയ്യേറിയ ഭൂമി വീണ്ടെടുക്കല്‍ മാത്രമല്ല, ജലവിനിയോഗത്തിനുവേണ്ട ഇടപെടല്‍ സംബന്ധിച്ച കാഴ്ചപ്പാടുകളും നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു എന്നും മാത്യു.ടി.തോമസ് ചൂണ്ടിക്കാട്ടി.

ചുരുങ്ങിയ കാലംകൊണ്ട് സംസ്ഥാനത്തൊട്ടാകെ ധാരാളം പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് നദീ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടു പോവുകയാണെന്നും ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയമായി തീര്‍ന്നുവെന്നും, നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ പദ്ധതികളുണ്ടാവണമെന്നും നദീ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കരുതെന്നും മന്ത്രി പറഞ്ഞു. നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് മന്ത്രി മാത്യു.ടി.തോമസില്‍ നിന്നും നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ ഏറ്റുവാങ്ങി.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM