കിള്ളിയാര്‍ മിഷന്‍ രണ്ടാംഘട്ട ചെലവ് സര്‍ക്കാര്‍ വഹിക്കും : മന്ത്രി തോമസ് ഐസക്

കിള്ളിയാര്‍ ശുചീകരണത്തിനായുള്ള കിള്ളിയാര്‍ മിഷന്റെ രണ്ടാംഘട്ടത്തിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. നെടുമങ്ങാട് സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കിള്ളിയാര്‍ ശുചീകരണത്തിന്റെ ആദ്യ ഘട്ടം മാതൃകാപരമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പൂര്‍ത്തീകരണത്തിനായി ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍നിന്നു പണം നല്‍കും. വേനല്‍ക്കാലത്ത് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഈ പണം ഉപയോഗിച്ചു ചെയ്യാനാകും. മിഷന്റെ മൂന്നാം ഘട്ടം കേരളത്തിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നദീ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് റെവന്യൂ ടവര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി. ദിവാകരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍, ട്രഷറി ഡയറക്ടര്‍ എ.എം. ജാഫര്‍, ആര്‍. ജയദേവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM