നദീപുനരുജ്ജീവനവും പുനരുദ്ധാരണവും അസാധ്യമല്ല:
മന്ത്രി ഡോ. തോമസ് ഐസക്
നദീ പുനരുജ്ജീവനവും പുനരുദ്ധാരണവും നമ്മുടെ നാട്ടില്‍ അസാധ്യമായ കാര്യമല്ലെന്ന് മന്ത്രി തോമസ് ഐസക്. ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച നദീ പുനരുജ്ജീവന ശില്‍പ്പശാലയില്‍ ‘നദീ പുനരുജ്ജീവനം ഭാവി പരിപ്രേക്ഷ്യം’ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. ഇതോടനുബന്ധിച്ച് പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവ നേരിടാനുള്ള ജനകീയ ഇച്ഛാശക്തി രൂപപ്പെടുത്തിയെടുക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുഴ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനായി ജനകീയ ഇടപെടലുകള്‍ നടത്തിയവരെ മന്ത്രി അനുമോദിച്ചു. പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ജനകീയമാകുമ്പോള്‍ കയ്യേറ്റക്കാര്‍ക്കുപോലും
പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഡോ.തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ ഡോ.എന്‍.ജയരാജ്, ടൈസണ്‍ മാസ്റ്റര്‍, കണ്ണൂര്‍ മേയര്‍ ഇ.പി.ലത തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാനത്തെ വിവിധ നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിച്ചവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും സെമിനാറില്‍ പങ്കുവെച്ചു.