ഗ്രീൻ ആയി സര്‍ക്കാര്‍ ഓഫീസുകള്‍

പ്ലാസ്റ്റിക്കിനെ പടിക്കുപുറത്താക്കി സര്‍ക്കാര്‍ ഓഫീസുകള്‍. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വന്നു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണു പദ്ധതി. നോഡല്‍ ഓഫീസര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. 18 ഘട്ടങ്ങളിലായി 1,224 പേര്‍ക്കാണു പരിശീലനം നല്‍കിയത്. സംസ്ഥാനതലത്തില്‍ 83 വകുപ്പുകള്‍, 90 പൊതുമേഖലാ സ്ഥാപനങ്ങള്‍, 33 കമ്മിഷനുകള്‍, 33 ക്ഷേമബോര്‍ഡുകള്‍, 160 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 399 ഇതര സ്ഥാപനങ്ങള്‍ എന്നിവ ഇതുവരെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി.

ജില്ലാതലങ്ങളില്‍ 1,114 ഓഫീസുകള്‍ ഗ്രീന്‍ പ്രോട്ടോക്കോളിലേക്കു മാറി. ഇതിനുപുറമേ 1,224 സര്‍ക്കാര്‍ ഓഫീസുകളും വൈകാതെ ഹരിത ഓഫീസുകളാകും. ഓഫീസുകളില്‍ത്തന്നെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കും. ജൈവപച്ചക്കറി കൃഷി, ശുചിമുറി നവീകരണം, ക്യാമ്പസ്, ക്യാന്റീന്‍, ടെറസ് ഹരിതാഭമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്തെ പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോക്കോളിലേക്കു മാറ്റുന്നതിന്റെ ആദ്യപടിയാണു സര്‍ക്കാര്‍ ഓഫീസുകളില്‍ പദ്ധതി നിര്‍ബന്ധമാക്കുന്നത്.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM