കവിയൂര്‍ പുഞ്ച: 18 വര്‍ഷത്തിനുശേഷം മീന്തലക്കരയില്‍ കൃഷി ഇറക്കുന്നു
കവിയൂര്‍ പുഞ്ചയില്‍ തിരുവല്ല നഗരസഭ പ്രദേശത്ത് മീന്തലക്കര പാടശേഖരത്തില്‍ ഉഴവ് തുടങ്ങി. 70 ഏക്കറോളം വരുന്ന പാടത്താണ് കൃഷി. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.രാജേഷ് ട്രാക്ടര്‍ ഓടിച്ച് ഉദ്ഘാടനം ചെയ്തു.
മീന്തലക്കര പാടശേഖരത്ത് 18 വര്‍ഷത്തിനു ശേഷമാണ് കൃഷിയിറക്കാന്‍ തുടങ്ങുന്നത്. 20 വര്‍ഷമായി തരിശുകിടക്കുന്ന കുറ്റിക്കാട്ട് ഭാഗത്തും നിലമൊരുക്കാന്‍ തുടങ്ങി. പഴമക്കാരുടെ പറച്ചിലുകളില്‍ പുഞ്ചയുടെ 73 കോണുകളില്‍ ഒന്നാണ് കുറ്റിക്കാട്ട് ഭാഗം. കറ്റോട്ട് മണിമലയാറിന്റെ കൈവഴിയായ വലിയതോട് എത്തിച്ചേരുന്ന ഭാഗമാണ് ഇവിടം. ജലക്ഷാമമുള്ള കാലത്തും മണിമലയാററില്‍ നിന്നു ജലസേചനസൗകര്യം ഉപയോഗിച്ച് നൂറുമേനി വിളയിച്ചിരുന്ന പാടശേഖരത്ത് ഇത്തവണ പഞ്ചായത്തംഗം അജിത തമ്പിയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്.