പാഴ് വസ്തുക്കള്‍ വിറ്റുകിട്ടിയ പണം പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്
പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വിറ്റുകിട്ടിയ തുക പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനായി കളക്ടര്‍ക്ക് കൈമാറി. പൊയിനാച്ചി ഭാരത് യു.പി സ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. ‘ഹരിതസപ്ര്‍ശത്തിന് ഞാനും എന്റെ വിദ്യാലയവും’ പദ്ധതിയുടെ ഭാഗമായായിരുന്നു പരിപാടി. കുട്ടികളുടെയും അധ്യാപകരുടെയും വീടുകളില്‍ നിന്നുള്ള പാഴ്‌വസ്തുക്കള്‍ സ്‌കൂളിലെത്തിച്ച് സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തരംതിരിച്ച് പാഴ്‌വസ്തു വ്യാപാരിക്ക് കൈമാറുകയായിരുന്നു. ജില്ലാ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ് ഹരിതസ്പര്‍ശം പദ്ധതി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടികളില്‍ കളക്ടര്‍ ഡോ.സി.സജിത്ത് ബാബു തുക ഏറ്റുവാങ്ങി. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, ഡി.ഡി.ഇ ഡോ.ഗിരീഷ് ചോലയില്‍ എന്നിവര്‍ പങ്കെടുത്തു.