തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു
കേരളത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി സംസ്ഥാന ഗവണ്മെന്റ് കേന്ദ്രീകൃത പദ്ധതി ആരംഭിക്കുമെന്ന് തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ച നേടിയശാല പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ സംസ്‌കരണം നഗരസഭകള്‍ക്കോ പഞ്ചായത്തുകള്‍ക്കോ കഴിയാത്ത സാഹചര്യങ്ങളിലും സ്ഥലങ്ങളിലും കേന്ദ്രീകൃതമായി സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന പുതിയ നിയമഭേദഗതി വരുമെന്നും ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉള്‍പ്പെടുന്ന ഖര മാലിന്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉണ്ടാക്കി അത് വൈദ്യുതി ആക്കിമാറ്റി കെ.എസ്.സി.ബി ക്ക് നല്കുന്നതിനായുമുള്ള പദ്ധതിയാണ് നടപ്പാക്കുവാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രധാന എട്ട് പട്ടണപ്രദേശങ്ങളില്‍ ഇതിനായി സ്ഥലം കണ്ടെത്തി സ്വകാര്യ പങ്കാളിത്തത്തോടു കൂടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്ത രീതിയിയിലുള്ള സംവിധാനം ആണ് ഗവണ്മെന്റ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോയ്സ് ജോര്‍ജ് എം പി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍, കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി സിന്ധു കുമാര്‍, പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.
courtesy: kerala online news