കവിയൂര്‍ പുഞ്ചയില്‍ 1000 ഏക്കറില്‍ കൃഷി

തിരുവല്ല: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കവിയൂര്‍ പുഞ്ചയില്‍ പുതുതായി 1000 ഏക്കറില്‍ നെല്‍കൃഷിയിറക്കുവാന്‍ നഗരസഭയില്‍ ചേര്‍ന്ന ജോയിന്റ് കമ്മിറ്റിയോഗം തീരുമാനിച്ചു. നിലവില്‍ കൃഷി ചെയ്യുന്ന 150 ഏക്കര്‍ കൂടാതെയാണ് ആയിരം ഏക്കറില്‍ കൂടി കൃഷിയിറക്കുവാന്‍ തീരുമാനിച്ചത്. ഇത്തവണ തിരുവല്ലയില്‍ 500 ഏക്കര്‍, കവിയൂരില്‍ 440 ഏക്കര്‍, കുന്നന്താനത്ത് 63 ഏക്കര്‍ എന്നിങ്ങനെയാണ് കൃഷിയിറക്കുന്നത്. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ സന്നദ്ധരാകുന്ന കര്‍ഷകര്‍ അതാത് കൃഷി ഓഫീസില്‍ അറിയിക്കുവാനുള്ള സമയം ഈ ശനിയാഴ്ചവരെ അനുവദിച്ചു. അവര്‍ക്ക് പ്രഥമ പരിഗമന നല്‍കും. കൂടാതെ നാട്ടുകാരായ കര്‍ഷകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ , സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കും പരിഗണന നല്‍കും. ശേഷിക്കുന്നവ പുറത്ത് നിന്നെത്തുന്ന കര്‍ഷകര്‍ക്കും നല്‍കും. തണ്ണീര്‍ത്തട നിയമമനുസരിച്ച് കൃഷി ചെയ്യുവാന്‍ സന്നദ്ധമല്ലാത്ത ഉടമകളുടെ പാടങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കും. അതിനു മന്‍പ് ഭൂഉടമകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പേരില്‍ അറിയിപ്പ് നല്‍കും. അങ്ങനെ ഏറ്റെടുത്ത് ചെയ്യുന്ന പാടത്തിന്റെ ഉടമസ്ഥനും ഹെക്ടറിന് 5000 രൂപ ലഭിക്കും.

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM