ഇട്ടിയപ്പാറ ക്ലീന്‍ സിറ്റി
പഴവങ്ങാടി: ക്ലീന്‍ സിറ്റിയെന്ന് ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന്റെ പരിസരത്തെ വിശേഷിപ്പിക്കാന്‍ ഇനിയൊരവസരം അടുത്ത കാലത്തൊന്നും കിട്ടുമെന്നു തോന്നുന്നില്ല. മാലിന്യം ഏറെക്കുറെ പൂര്‍ണമായി നീക്കി വൃത്തിയായതോടെയാണ് ടൗണിന്റെ മുഖച്ഛായ മാറിയത്. ഇതിന് നന്ദി പറയേണ്ടത് പ്രളയത്തോടും ഹരിതകേരളം, ശുചിത്വമിഷന്‍, ക്ലീന്‍കേരള കമ്പനി, ക്രിസ് ഗ്ലോബല്‍ ഏജന്‍സി എന്നിവയോടുമാണ് ഇട്ടിയപ്പാറ ടൗണിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ചന്തയിലെയും മാലിന്യമെല്ലാം തള്ളിയിരുന്നത്. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് വയലിലാണ്.പഴവങ്ങാടി പഞ്ചായത്തില്‍ അധികാരത്തിലെത്തുന്ന ഭരണസമിതികള്‍ക്കെല്ലാം വെല്ലുവിളിയായിരുന്നു ടൗണിലെ മാലിന്യം നീക്കല്‍. ഒട്ടേറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും സമരങ്ങള്‍ക്കും മാലിന്യം കാരണമായിട്ടുണ്ട്. ടണ്‍ കണക്കിനു മാലിന്യമായിരുന്നു വെള്ളപ്പൊക്കത്തിന്റെ ബാക്കി പത്രം. അവയെല്ലാം ഹരിതകേരളം ജില്ലാ മിഷനും ജില്ലാ ശുചിത്വമിഷനും ക്ലീന്‍ കേരള കമ്പനിയും ചേര്‍ന്നു നീക്കി. ഇന്നലെ നല്ല വെടിപ്പായി കിടക്കുന്ന സ്ഥലമായിട്ടാണ് മാലിന്യക്കൂന നിറഞ്ഞിരുന്നിടം കണ്ടത്; തുടര്‍ന്നും ഇവിടെ മാലിന്യം തള്ളാതെ പരിപാലിക്കേണ്ട ചുമതല ഇതിനു നേതൃത്വം നല്‍കിയ പഞ്ചായത്തിനുണ്ട്.