മാലിന്യശേഖരണത്തിന് ക്ലീന്‍ കേരള കമ്പനി
റാന്നി: വെള്ളപ്പൊക്കബാധിത മേഖലകളില്‍ കെട്ടിക്കിടക്കുന്ന അജൈവമാലിന്യം സംഭരിച്ച് തരംതിരിച്ച് ശേഖരിക്കുന്ന പദ്ധതിയുമായി ക്ലീന്‍കേരള കമ്പനി രംഗത്ത്. ഹരിതകേരളം ജില്ലാ മിഷന്റെ പങ്കാളിത്തത്തോടെയാണ് മാലിന്യം സംഭരിക്കുന്നത്. പ്രളയം നേരിട്ട പഞ്ചായത്തുകളില്‍ ഒരിടത്ത് മാലിന്യം സൂക്ഷിക്കാന്‍ ഹരിതകേരളം മിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവ മണ്ണുമാന്തി ഉപയോഗിച്ച് ടിപ്പറുകളില്‍ കയറ്റി തിരുവല്ല, കോഴഞ്ചേരി എന്നീ സ്റ്റേഡിയങ്ങള്‍ക്കു സമീപവും ആറന്മുളയിലും ശേഖരിക്കും. ക്രിസ് ഗ്ലോബല്‍ ഏജന്‍സിയുടെ സഹായത്തോടെ മാലിന്യം തരംതിരിക്കും. പേപ്പറും പ്ലാസ്റ്റിക്കുമെല്ലാം കഴുകി വൃത്തിയാക്കും. ക്ലീന്‍ കേരള കമ്പനി അവ ശേഖരിച്ചു റീസൈക്ലിംഗ് നടത്തി ഉപയോഗിക്കും. മററുള്ളവ നിര്‍മ്മാര്‍ജ്ജനം ചെയ്യും. രണ്ടാം ഘട്ടമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഉപകരണങ്ങളുടെ സര്‍വ്വീസ് ക്യാമ്പ് നടത്തും. പോളിടെക്നിക്, ഐ.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പരമാവധി ഉപകരണങ്ങള്‍ നന്നാക്കി നല്‍കും. നന്നാക്കാന്‍ കഴിയാത്തവ ഹരിത കേരളം മിഷന് ഏറ്റെടുക്കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് അറിയിച്ചു. അവ വീണ്ടും കെട്ടിക്കിടന്ന് അജൈവ മാലിന്യത്തിന്റെ തോത് വര്‍ദ്ധിക്കാതിരിക്കാനാണ് ഏറ്റെടുക്കുന്നത്.