35 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ഇനി പച്ചക്കറി കൃഷി ഹരിതോത്സവം
ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതു വിദ്യാലയങ്ങള്‍ വഴിയുള്ള പച്ചക്കറി വിത്തുകളുടെയും പ്ലാവിന്‍ തൈകളുടെയും വിതരണോത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സംസ്താനത്തെ 35 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വീട്ടുവളപ്പില്‍ ഇനി പച്ചക്കറി കൃഷി. പച്ചക്കറി ഉദ്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ തയ്യാറാക്കിയതിനു യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കണ്ണണൂര്‍ കാനാട് എല്‍.പി സ്‌കൂള്‍ ഇടുക്കി അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പാലക്കാട് മംഗലം ഗാന്ധി സ്മാരക യു.പി സ്‌കൂള്‍ എന്നിവയ്ക്കുള്ള അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി.വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എ.സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഹരിതകേരളം മിഷന്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ ടി.എന്‍.സീമ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലോക പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് ഹരിതോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി.ഗവ.മോഡല്‍ എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വവ്വഹിച്ചു. പച്ചക്കറിയുടെ കാര്യത്തില്‍ കേരളം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വലിയ കാലതാമസമില്ലാതെ കേരളത്തിനാവശ്യമായ പച്ചക്കറികള്‍ നമ്മള്‍ തന്നെ ഉദ്പ്പാദിപ്പിക്കും. പലതരത്തില്‍ നമ്മള്‍ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കിയവരാണ്. എന്നാല്‍ ഇനി കോട്ടമുണ്ടാകരുതെന്നും പരിസ്ഥിതി സംരക്ഷണത്തിന് എന്തെങ്കിലും ചെയ്യണമെന്നുമുള്ള പൊതുബോധം ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ഈ ബോധം കുഞ്ഞുനാളില്‍ തന്നെ കുട്ടികളിലുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.