വൈക്കത്തും കിണറുകളിലെ വെള്ളം പരിശോധിച്ചു
പ്രളയത്തിനുശേഷം മലിനമായ കിണറുകളിലെ വെള്ളം പരിശോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംഘം വൈക്കത്തെത്തി. ടി.കെ മാധവന്‍ സ്‌ക്വയറിനു സമീപത്തെ പൊതു കിണറില്‍ നിന്നം വെള്ളം ശേഖരിച്ച് നല്‍കുന്നതിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ എന്‍.അനില്‍ ബിശ്വാസ് സ്വാഗതവും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് നന്ദിയും പറഞ്ഞു. നഗരസഭ സെക്രട്ടറി രമ്യാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയില്‍ വൈക്കം നഗരസഭയിലും തിരുവാര്‍പ്പ് പഞ്ചായത്തിലുമാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കുടിവെള്ളം പരിശോധിക്കാനായെത്തിയത്.