മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി 3000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കും.
കോട്ടയം-മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ഇതിന്റെ ഭാഗമായി 3000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കും. ജനകീയ കൂട്ടായ്മ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇതിനോടകം 700 കിലോമീറ്റര്‍ തോട് ശുചീകരിച്ചു. 200 കിലോമീറ്റര്‍ ദൂരത്തില്‍ ചെളി നീക്കം ചെയ്ത് ആഴം കൂട്ടി. ഈ വര്‍ഷം പ്രാദേശികമായി ഓരോ തോടിനും ജനകീയ കൂട്ടായ്മകള്‍ രൂപവത്ക്കരിക്കുമെന്ന് യോഗം തീരുമാനിച്ചു. മഴക്കെടുതിയില്‍ കൃഷിക്കാര്‍ക്ക് വലിയ നഷ്ടമുണ്ടായി. കര്‍ഷകര്‍ക്ക് വെല്ലുവിളിയായി കടുത്ത വരള്‍ച്ചയാണിപ്പോള്‍. ഇത് ഒഴിവാക്കാനാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.കെ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ യോഗം ചേര്‍ന്നത് ഡോ.എസ്.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.