പുഞ്ചകൃഷിക്ക് കലണ്ടറായി
മണര്‍കാട്: അയര്‍ക്കുന്നം, മണര്‍കാട്, വിജയപുരം പഞ്ചായത്തുകളിലെ മുഴുവന്‍ പാടശേഖരങ്ങളിലും ഇത്തവണ പച്ചപ്പ് നിറയും. 1200 ഏക്കറിലധികം വിസ്തൃതിയുള്ള പാടശേഖരത്തില്‍ തരിശിടാതെ മുഴുവന്‍ സ്ഥലത്തും കൃഷിയിറക്കാന്‍ കര്‍ഷക കൂട്ടായ്മ യോഗം തീരുമാനിച്ചു. പുഞ്ചകൃഷി നടത്തുന്നതിനായി കലണ്ടറും നിശ്ചയിച്ചു. മീനച്ചിലാര്‍-മീനന്തറയാര്‍ സംയോജന പദ്ധതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും സംയുക്തയോഗമാണ് തീരുമാനമെടുത്തത്. പ്രളയാനന്തര സാഹചര്യത്തില്‍ മുഴുവന്‍ സ്ഥലങ്ങളിലും കൃഷിയിറക്കുമെന്ന ഉറപ്പ് യോഗം കൈക്കൊണ്ടു. യോഗം പഞ്ചായത്ത് പ്രസിഡന്റ് ലിസി ബേബിച്ചന്റെ അധ്യക്ഷതയില്‍ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിഡി ബോബി ഉദ്ഘാടനം ചെയ്തു.
അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് മോനിമോള്‍ ജയ്‌മോന്‍ മുഖ്യപ്രഭാഷണവും മീനച്ചിലാര്‍ പദ്ധതി കോര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍ പദ്ധതി വിശദീകരണ പ്രസംഗവും നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി.സി.ജോണ്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു ചെറിയാന്‍, സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പുന്നന്‍ കുര്യന്‍ വേങ്കടത്ത്, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി കരിമ്പന്നൂര്‍, ലിസി ചെറിയാന്‍, ബിജു തോമസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോന്‍ മാത്യു, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രമേശ്, കൃഷി ന്‍ജിനീയര്‍ മുഹമ്മദ് ഷെരീഫ്, കൃഷി ഓഫീസര്‍മാരായ തോമസ് ബേബി മാത്യു, ഡോ.അനീന സൂസന്‍, ഡോ.ജേക്കബ്ബ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.