കവിയൂര്‍ പുഞ്ചയുടെ വീണ്ടെടുക്കല്‍ യോഗം നടന്നു
കവീയൂര്‍ പുഞ്ചയുടെ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗം കവിയൂര്‍ എടക്കാട് ഗവ.എല്‍.പി സ്‌കൂളില്‍ വച്ചു കൂടി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശോശാമ്മ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. 1700 ഏക്കറിലധികമുള്ള കവിയൂര്‍ പുഞ്ചയില്‍ ആദ്യഘട്ടമെന്ന നിലയില്‍ 500 ഏക്കര്‍ കൃഷിയോഗ്യമാക്കി നവംബര്‍ പകുതിയോടെ വിത്തു വിതയ്ക്കണമെന്ന് തീരുമാനിച്ചു. ഇതിനായി കവിയൂര്‍, കുന്നന്താനം, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പാടശേഖര സമിതികളുടെ യോഗം 20, 21, 22, 24തീയതികളില്‍ കൂടുവാന്‍ തീരുമാനിച്ചു. കൃഷി, തൊഴിലുറപ്പ്, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളില്‍ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഈ യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് തീരുമാനിച്ചു. വയല്‍ നടത്തം പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കാന്‍ കഴിയുന്ന പരമാവധി ഏരിയ കണ്ടെത്തുന്നതിനും അതിനാവശ്യമായ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ അടിയന്തിരമായി ഏറ്റെടുക്കേണ്ട പ്രവൃത്തിക്കും 25, 26 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു. സ്ഥലത്തില്ലാത്ത ഭൂവുടമകള്‍ക്ക് കൃഷി ചെയ്യുന്നതിനുള്ള അനുമതിക്കായി തദ്ദേശ സ്ഥാപന തലത്തില്‍ നിന്നു നോട്ടീസ് അയക്കുന്നതും തീരുമാനിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിന്‍ സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഹരിതകേരളം മിഷന്‍ കൃഷി കണ്‍സള്‍ട്ടന്റ് ഹരിപ്രിയ, സഞ്ജീവ്, ഇറിഗേഷന്‍ കണ്‍സള്‍ട്ടന്റ് സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.