കവിയൂര്‍ പുഞ്ചക്കൃഷി:യോഗം നടന്നു
തിരുവല്ല: കവിയൂര്‍ പുഞ്ചയിലെ തരിശു നെല്‍ക്കൃഷിയുമായി ബന്ധപ്പെട്ട് നഗരസഭാ ഭാഗത്തെ യോഗം നഗരസഭ ഓഫീസില്‍ വെച്ച് ചേര്‍ന്നു. നഗരസഭാ അധ്യക്ഷന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ചു കൃഷി മുന്നൊരുക്ക പ്രവര്‍ത്തനം നടത്തുന്നതു ചര്‍ച്ച ചെയ്തു. 1 മുതല്‍ 19 വരെ വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, സാങ്കേതിക വിഭാഗം ജീവനക്കാര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കൃഷി ചെയ്യുന്നത് സംബന്ധിച്ച ജില്ലാതലയോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച് ചേര്‍ന്നു. ഈ വര്‍ഷം കൃഷി ചെയ്യാന്‍ കഴിയുന്ന ഭൂമിയുടെ അളവ് യോഗത്തില്‍ തീരുമാനിച്ചു. പ്രളയം ഉണ്ടായ സമയത്തുപോലും വെള്ളപ്പൊക്കം ഉണ്ടാകാതിരുന്ന കവിയൂര്‍ പുഞ്ചയിലെ 500 ഏക്കറിലെങ്കിലും ഇത്തവണ കൃഷി ചെയ്യാനാണു തീരുമാനം. ഹരിതകേരളം മിഷന്‍ സംസ്ഥാനതലത്തില്‍ ഏറ്റെടുത്ത പദ്ധതിയാണിത്.