കരുളായി പദ്ധതി: കൂട്ടിമല ബദല്‍ സ്‌കൂളില്‍ വിദ്യാലയ പച്ചക്കറിത്തോട്ടം
കരുളായി ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം മിഷന്റെ കീഴില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കരുളായി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കുട്ടിമല ബദല്‍ സ്‌കൂളില്‍ വിദ്യാലയ പച്ചക്കറിത്തോട്ടം ഒരുക്കി വിദ്യാര്‍ത്ഥികള്‍ കൃഷിയോടുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാനും, വിഷരഹിത പച്ചക്കറികള്‍ ഉദ്പ്പാദിപ്പിച്ചു. ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കുട്ടികളില്‍ ഈ ശീലം വളര്‍ത്തിയെടുത്തു ഓരോ വീടുകളിലും പച്ചക്കറി കൃഷി ചെയ്യാനുള്ള താല്‍പ്പര്യം ഉണ്ടാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറീഫ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അസൈനാര്‍ പച്ചക്കറി തൈനട്ടു പദ്ധതി ഉദ്ഘാടനം ചെയ്തു. ബദല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഷണ്‍മുഖന്‍ സ്വാഗതവും കൃഷി ഓഫീസര്‍ കെ.വി.ശ്രീജ പദ്ധതിയെക്കുറിച്ച് വിശദീകരണവും നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീമതി. ഉഷാ, പി.ടി.എ അംഗങ്ങള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.