ഈരയില്‍ കടവ് പാടം കതിരണിയുന്നു

കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം കോട്ടയം ഈരയില്‍ക്കടവ് പാടശേഖരം കതിരണിയാന്‍ ഒരുങ്ങുന്നു. മീനച്ചിലാര്‍, മീനന്തറയാര്‍, കൊടൂരാര്‍ പുനസംയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈരയില്‍ക്കടവില്‍ തരിശായി കിടക്കുന്ന നൂറ് ഏക്കര്‍ പാടശേഖരത്ത് നെല്‍ക്കൃഷി ആരംഭിക്കുന്നത്. പനച്ചിക്കാവ് പഞ്ചായത്തിന്റ പരിധിയിലുള്ള പാടശേഖരത്തിന് തരിശുനില കൃഷിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു ഹെക്ടറിന് 25,000 രൂപ ധന സഹായം അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് തരിശുനില കൃഷിയിറക്കുന്നത്.

കോട്ടയം നഗരമധ്യത്തില്‍ ഈരയില്‍ക്കാവ്- മണിപ്പുഴ വികസന ഇടനാഴി റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ചെറുകിട കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കാവാലത്ത് നിന്നുള്ള കര്‍ഷക സംഘമാണ് കൃഷിയിറക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി പാടശേഖരം ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. വൈകാതെ ഇത് പൂര്‍ത്തിയാക്കും. തുടര്‍ന്ന് ബണ്ടുകള്‍ നിര്‍മ്മിക്കും. പാടശേഖരത്തില്‍ മോട്ടോര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തിനാവശ്യമായ വൈദ്യുതി വിതരണം ചെയ്യാന്‍ കെ.എസ്.ഇ.ബി സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

വൈദ്യുതി നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 2000 ഏക്കര്‍ തരിശുനിലം ഏറ്റെടുത്ത് കൃഷിയിറക്കുകയാണ് ലക്ഷ്യമെന്ന് മീനച്ചിലാര്‍, മീനന്തറയാര്‍, കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി കോര്‍ഡിനേറ്റര്‍ അഡ്വ.കെ.അനില്‍കുമാര്‍ പറഞ്ഞു. ഈരയില്‍ക്കടവ് പാടശേഖരത്തിന് സമീപത്തെ തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM