‘സ്നേഹപൂര്‍വ്വം കോഴിക്കോട്’ പദ്ധതി വിജയകരമായി അവസാനിച്ചു
പ്രളയാനന്തര ദുരിതം അനുഭവിക്കുന്നവരില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് സ്പോണ്‍സര്‍മാര്‍ മുഖേന 1000 രൂപയുടെ ആവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ആരംഭിച്ച സ്നേഹപൂര്‍വ്വം കോഴിക്കോട് പദ്ധതിയുടെ അവസാനഘട്ട പരിപാടി നടന്നു. ജില്ലാ കളക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ ചുരുങ്ങിയത് 500 പേര്‍ക്കെങ്കിലും സഹായം എത്തിക്കാന്‍ കഴിയുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. പദ്ധതി അവസാനിക്കുമ്പോള്‍ 193 സ്പോണ്‍സര്‍മാരിലൂടെ 1091 കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാനായിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും മലബാര്‍ കായല്‍ വെല്‍ഫയര്‍ അസോസിയേഷന് 197 കുടുംബങ്ങള്‍ക്ക് ഉപഹാരം കൈമാറി. ശുചിത്വസാക്ഷരത കോര്‍ഡിനേറ്റര്‍ യു.പി ഏകനാഥന്‍, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ഡോ.എന്‍.സിജേഷ് ഹരിതകേരളം മിഷന് കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പദ്ധതി ഏകോപനം നടത്തി. ഐ.ടി മിഷന്, അക്ഷയ, ഗ്രീന്‍ എന്‍വയോണ്‍മെന്റ് തുടങ്ങിയ സംഘടനകളും പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നു. വോളന്റിയേഴ്സായി വിവിധ കോളേജിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഡെപ്യൂട്ടി കളക്ടര്‍ തുടങ്ങി നിരവധി പേര് പദ്ധതിയുടെ ഭാഗമായി സഹായഹസ്തങ്ങളുമായെത്തി.