പുനരുപയോഗ സാധ്യത തിരിച്ചറിഞ്ഞ് കിടങ്ങൂര്‍ സെന്റ്മേരീസിന്റെ പ്ലാസ്റ്റിക് ശേഖരണം
ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ശേഖരിച്ച് പുനരുപയോഗ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് കിടങ്ങൂര്‍ സെന്റ് മേരീസ് സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. ഇവരാണ് പ്ലാസ്റ്റിക് സമാഹരിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. സീഡിന്റെ ലൗ പ്ലാസ്റ്റിക് പദ്ധതിയില്‍ മുന്‍വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ശേഖരിച്ച് ജില്ലയില്‍ മാതൃക കാട്ടിയ സ്കൂളാണിത്. ഹരിതകേരളം മിഷന്റെയും ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കിയത്. സ്കൂളിലെയും കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിലെ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്കും ഇവര്‍ ശേഖരിക്കുന്നു. ഒപ്പം സ്കൂളിന് സമീപത്തെ കടകളില്‍ നിന്ന് പതിവായി പ്ലാസ്റ്റിക് എടുക്കുന്നു. ഇതുമൂലം പാതയോരങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കിന്റെയും കത്തിക്കുന്ന പ്ലാസ്റ്റിക്കിന്റെയും അളവ് ഗണ്യമായി കുറഞ്ഞു. വൃത്തിയുള്ളതും ഉണങ്ങിയതുമായ പ്ലാസ്റ്റിക് തരംതിരിച്ച് ചാക്കുകളില്‍ സൂക്ഷിക്കും. ഇത് ഉത്പന്നങ്ങളുണ്ടാക്കാനായി കൈമാറും. സ്കൂള്‍ പ്രഥമാധ്യാപകന് പി.എ ബാബു, സീഡ് ടീച്ചര്‍, കോ-ഓര്‍ഡിനേറ്റര്‍ ജോയി, ജയിംസ്, സീഡ് പോലീസ് അംഗങ്ങള്‍, മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി വരുന്നു.