പാഴ് വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടം നിര്‍മ്മിച്ച് ചാരുംമൂട് സെന്റ്‌മേരീസ് എല്‍.പി.സ്‌കൂള്‍
ഉപയോഗശേഷം വസ്തുക്കള്‍ വലിച്ചെറിയാതെ പുനരുപയോഗിക്കണമെന്ന സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനായി പുനരുപയോഗദിനാചരണം. ദിനാചരണത്തിന്റെ ഭാഗമായി പാഴ് വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടം നിര്‍മ്മിച്ച് ചാരുംമൂട് സെന്റ്‌മേരീസ് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹരിതോത്സവം പദ്ധതിയുടെ അഞ്ചാം ഉത്സവമായ പുനരുപയോഗ ദിനാചരണം ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റാഫി രാമനാഥ് അധ്യക്ഷനായി. പാഴ് വസ്തുക്കളില്‍ നിന്ന് കളിപ്പാട്ട നിര്‍മ്മാണ പരിശീലനം സുബിദ് നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ ഗ്രാമപഞ്ചായത്തംഗം ഫിലിപ്പ് ഉമ്മന്‍, മാതൃഭൂമി സീഡ് എക്‌സിക്യുട്ടീവ് അമൃതാ സെബാസ്റ്റ്യന്‍, എസ്.ഉഷാമ്മ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലവ് പ്ലാസ്റ്റിക് പദ്ധതിക്കും തുടക്കമായി.