കുന്നില്‍ നഗരസഭയിൽ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്
കൊട്ടാരക്കര: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഉഗ്രന്‍ കുന്നില്‍ നഗരസഭ പണികഴിപ്പിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഐഷ പോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഹരിതകേരളം മിഷന്‍ വൈസ്പ്രസിഡന്റ് ടി.എന്‍ സീമ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബി.ശ്യാമളയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സി.മുകേഷ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്.ആര്‍.രമേശ് , ഉണ്ണികൃഷ്ണമേനോന്‍, എസ്.ഷംല, ലീല ഗോപിനാഥ്, എസ്.ശ്രീകല, കൗണ്‍സിലര്‍മാരായ പി ദിനേശ് കുമാര്‍, ഡി.രാമകൃഷ്ണ പ്പിള്ള, എ.ഷാജു, കൃഷ്ണന്‍കുട്ടി നായര്‍, കോശി കെ.ജോണ്‍, തോമസ് പി.മാത്യു, ഹരിതകേരളം മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഐസക്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കല്യാണി സന്തോഷ് എന്നിവര്‍ സംസാരിച്ചു. ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. മുനിസിപ്പാലിറ്റിയുടെ ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടവും പ്ലാന്റ് നിര്‍മിച്ചത്.