കല്ലുവാതുക്കലില്‍ ഹരിതകര്‍മ്മസേന രൂപീകരിച്ചു
ചാത്തന്നൂര്‍: ഹരിതകേരളം പദ്ധതിയിലൂടെ കല്ലുവാതുക്കലിനെ മാലിന്യരഹിത പഞ്ചായത്താക്കുന്നതിന്റെ ആദ്യ ഘട്ടമായി ഹരിതകര്‍മ്മസേന രൂപീകരിച്ചു. ഓരോ വാര്‍ഡില്‍ നിന്ന് രണ്ട് അംഗങ്ങള്‍ വീതമാണ് സേനയിലുള്ളത്. വീടുകളില്‍ നിന്ന് 30 രൂപയും ചെറിയ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ നിന്ന് 50 രൂപയും വലിയ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ നിന്ന് 60 രൂപയും ഈടാക്കും. പ്ലാസ്റ്റിക് കര്‍മസേനാംഗങ്ങള്‍ എത്തി നീക്കം ചെയ്യും. കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓരോ സേനാംഗങ്ങള്‍ക്കും യൂണഇഫോമും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. വീടുകളിലും കടകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ സംസ്‌ക്കരണ കേന്ദ്രങ്ങളില്‍ എത്തിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യും. പദ്ധതി വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.അംബികാകുമാരി അറിയിച്ചു.