എറണാകുളത്ത് വീടുകളുടെ ശുചീകരണം പൂര്‍ത്തിയായി

എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ 99.5 ശതമാനം വീടുകളും വാസയോഗ്യമായ രീതിയില്‍ ശുചീകരിച്ചു. 1,75,415 വീടുകളില്‍ 1,74,548 വീടുകളുടെയും ശുചീകരണം പൂര്‍ത്തിയായതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.മാലതി പറഞ്ഞു. അവശേഷിക്കുന്ന 867 വീടുകള്‍ ആള്‍ത്താമസമില്ലാതെ പൂട്ടിക്കിടക്കുന്നവയും ജീര്‍ണിച്ച് നിലംപതിച്ചവയുമാണ്. സ്‌കൂളുകളുടെ ശുചീകരണം നൂറുശതമാനവും പൊതുസ്ഥാപനങ്ങളുടേത് 98.68 ശതമാനവും കിണറുകള്‍ 82 ശതമാനവും പൂര്‍ത്തിയാക്കി. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, ബഹുജന യുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് ശുചീകരണം പൂര്‍ത്തിയാക്കിയത്. പൊതു സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണവും കക്കൂസ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളും ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Tags: , , ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM