പ്രളയ ദുരന്തം : എറണാകുളത്തേയ്ക്ക് മടിക്കൈയില്‍ നിന്ന് വിദഗ്ദ്ധസംഘം
പ്രളയം ദുരിതം വിതച്ച എറണാകുളം ജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി വിദഗ്ദ്ധ തൊഴിലാളികള്‍ എത്തി. ദുരിതാശ്വാസ കേന്ദ്രത്തിലേയ്ക്ക് ഒരു കൈത്താങ്ങ് എന്ന പേരില്‍ ഹരിതകേരളം മിഷന്, ജില്ലാഭരണകൂടം, ബ്രദേഴ്സ് മടിക്കൈ, പുതിയകണ്ടം എന്നിവയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സേനയില്‍ 15 വിദഗ്ദ്ധ തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത്. വെള്ളം കയറിയ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പ്പന്ററി തുടങ്ങിയ ജോലികള്‍ക്കുമായാണ് ഇവരുടെ സേവനം വിനിയോഗിച്ചത്. യാത്രയുടെ ഫ്ളാഗ് ഓഫ് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന് നിര്‍വ്വഹിച്ചു. ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന് പി.കെ.അനില്‍കുമാര്‍, പി.കെ മോഹനന്, കെ.സി സുരേശന് എന്നിവര്‍ പങ്കെടുത്തു.