ഇടുക്കിയെ വീണ്ടെടുക്കാന്‍ മഹാശുചീകരണ യജ്ഞം
മഴക്കെടുതിയില്‍ വിറങ്ങലിച്ച ഇടുക്കിയെ വീണ്ടെടുക്കാനായി മഹാശുചീകരണ യജ്ഞം നടത്തി. അതി വര്‍ഷം മൂലം തോടുകളും പുഴകളും കരകവിഞ്ഞു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ശുദ്ധജല സ്രോതസ്സുകള്‍ ഉല്‍പ്പെടെയുള്ള ജലാശയങ്ങളും വാസസ്ഥലങ്ങളും മണ്ണും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി മലിനമായ അവസ്ഥയിലാണ്. ഇതേത്തുടര്‍ന്നാണ് ശുചീകരണ യജ്ഞം നടത്തിയത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശുചീകരണം നടത്തിയ സ്ഥലങ്ങളുടെ ആരോഗ്യ ശുചിത്വ നിലവാരം ഉറപ്പു#ുരുത്താനും ദുര്‍ഘട പ്രദേശങ്ങളില്‍ കൂടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുമാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.