ലോക പരിസ്ഥിതി ദിനം സംസ്ഥാനതല ഉദ്ഘാടനം
ലോക പരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. ഹരിതകേരളം മിഷന് തയ്യാറാക്കിയ ഇനി ഞങ്ങള്‍ പറയും എന്ന അനിമേഷന്‍ ചിത്രവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പരിസര ശുചീകരണത്തിന്റെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശുചീകരണത്തിലും ജൈവകൃഷിയിലും കഴിഞ്ഞ രണ്ടു വര്‍ഷം നല്ല ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി. ഇതിനൊരു ഐകരൂപം സൃഷ്ടിക്കാനാണു ഹരിതകേരളം മിഷന് രൂപീകരിച്ചത്. പരിസ്ഥിതി സംരക്ഷിക്കേണ്ടതാണെന്ന പൊതുബോധം ഉയര്‍ന്നു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം ഫലപ്രദമായി നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പുരസ്കാരങ്ങള്‍ മന്ത്രി.എം.എം.മണി വിതരണം ചെയ്തു. മേയര്‍ വി.കെ.പ്രശാന്ത്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്, ഹരിതകേരളം മിഷന് ഉപാധ്യക്ഷ ഡോ.ടി.എന്‍.സീമ, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ പത്മ മൊഹാരി, ശുചിത്വ കേരളം എക്സിക്യുട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.