മഴക്കെടുതി: കൊല്ലത്തുനിന്ന് സന്നദ്ധ സേവനത്തിനായി 200 അംഗം

മഴക്കെടുതിയില്‍ ചെളി നിറഞ്ഞ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാനായി കൊല്ലം ജില്ലയില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്തിറങ്ങി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിലേയ്ക്ക് എത്തി. വിവിധ ഐ.ടി.ഐകള്‍, ശ്രീ നാരായണ പോളിടെക്‌നിക്, ബിഷപ്പ് ജെറോം എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ട്രെയ്‌നികള്‍ എന്നിവര്‍ക്കൊപ്പം ഇലക്‌ട്രോണിക്‌സ് സര്‍വ്വീസ് അസോസിയേഷന്‍ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

ശുചീകരണത്തോടൊപ്പം വയറിംഗ്, പ്ലംബിംഗ്, തടിപ്പണി തുടങ്ങിയവയും നിര്‍വ്വഹിക്കാന്‍ വൈദഗ്ദ്ധ്യമുള്ളവരാണ് സന്നദ്ധ സേവനത്തിന് ഇറങ്ങിയത്. കുടുംബശ്രീ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നടത്തിയ സേവനത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു കൂട്ടായ്മ പ്രളയബാധിതര്‍ക്ക് കൈത്താങ്ങൊരുക്കിയത്. ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും ചേര്‍ന്ന് രൂപീകരിച്ച നൈപുണ്യ കര്‍മസേന ആലപ്പുഴ ജില്ലയിലെ കുറ്റൂര്‍ പഞ്ചായത്ത്, പത്തനംതിട്ട ജില്ലയില്‍ അങ്ങാടി, പഴവങ്ങാടി, കോയിപ്പുറം എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. ആറന്മുള കോ-ഓപ്പറേറ്റീവ് എന്‍ജിനീയറിംഗ് കോളേജിലെ ശുചീകരണവും ഇലക്ട്രിക്, പ്ലംബിംഗ് ജോലികളും അനുബന്ധമായി നടത്തി. മുന്നൂറിലധികം വരുന്ന സംഘമാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് അറിയിച്ചു.

Tags: , , , , ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM