തരിശ് രഹിതമാകാന്‍ ആനാട് ഗ്രാമപഞ്ചായത്ത്
തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കുക, എല്ലാ വീടുകളിലുംജൈവ കൃഷിവ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെവിപുലമായ കാര്‍ഷിക പദ്ധതിക്ക് ആനാട് ഗ്രാമ പഞ്ചായത്ത് ഒരുങ്ങുന്നു. പഞ്ചായത്തിനെ തരിശ് രഹിത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി.
കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പുരുഷ സ്വയംസഹായ സംഘങ്ങള്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ഒരുതുണ്ടു ഭൂമി പോലും തരിശ് കിടക്കാന്‍ പാടില്ലെന്ന നിശ്ചയത്തിലാണുപദ്ധതി നടപ്പാക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് ആനാട്‌സുരേഷ് പറഞ്ഞു. ഇതു സംബന്ധിച്ചു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ചുള്ളിമാനൂര്‍അക്ബര്‍ ഷാന്‍, വാര്‍ഡ് മെമ്പര്‍മാരായ സിന്ധു, ഷീല, മൂഴിസുനില്‍, ചിത്രലേഖ, ശ്രീകല, പാണയം നിസാര്‍, ദിവ്യ, സതികുമാര്‍, ലേഖ, ജോയിന്റ് ബി.ഡി.ഒഗില്‍ബര്‍ട്ട്, സി.ഡി.എസ്‌ചെയര്‍പേഴ്‌സണ്‍ ഷീജഎന്നിവരും പരിപാടിയില്‍പങ്കെടുത്തു.