ഗ്രാമോത്സവമായി വട്ടക്കായലിലെ കൊയ്ത്തുത്സവം

കൊല്ലം ജില്ലയിലെ വട്ടക്കായലില്‍ ഏലായിലെ 1000 ഏക്കറിലെ കൃഷിയുടെ വിജയം നാട്ടിലാകെ പുതിയൊരു കാര്‍ഷിക മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചത്. ഓണാട്ടുകരയുടെ പഴയ കാല പ്രൗഢിക്ക് ഉതകുന്ന പ്രധാന കാര്‍ഷിക കലവറയായിരുന്ന വട്ടക്കായലില്‍ ആയിരക്കണക്കിന് പറനെല്ലാണ് അന്ന് ഉത്പാദിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി കൃഷി മുടങ്ങി കിടക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി വട്ടക്കായലില്‍ കൃഷിയിറങ്ങി. പഞ്ചായത്തും നാട്ടുകാരുമെല്ലാം ഒരേ മനസ്സോടെ കൈകോര്‍ത്തതോടെ പ്രതിസന്ധികളെല്ലാം നീങ്ങി. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറും സ്പീക്കര്‍ പി.രാമകൃഷ്ണനും വട്ടക്കായലിലെ കൃഷിവിലയിരുത്താനെത്തി. ഹരിതകേരളം മിഷനിലൂടെയുണ്ടായ മുന്നേറ്റം തഴവ വട്ടക്കായലിലും വട്ടക്കായലിലൂടെയുണ്ടായ മുന്നേറ്റം ജില്ലയിലെ മറ്റിതര പാടശേഖരങ്ങളിലെ കൃഷിക്കും പ്രചോദനമായി. ഗ്രാമോത്സവമായാണ് വട്ടക്കായലില്‍ കൊയ്ത്തുത്സവം നടന്നത്.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM