ടൂറിസം മേഖലക്കും കരുതലായി ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനം
കോട്ടയം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളെ ടൂറിസം മാപ്പില്‍ എത്തിക്കുക എന്ന ലക്ഷ്യവും ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍ത്തിയാക്കുന്നു. തിരുവാര്‍പ്പ് മലരിക്കല്‍, പനച്ചിക്കാട്, പടിയറക്കടവ്, പുതുപ്പള്ളി, പാറക്കല്‍ക്കടവ് എന്നിവയെല്ലാം ഇതിനകം ടൂറിസം രംഗത്തേക്ക് ചുവടുവച്ചു. അതിരമ്പുഴ, പെണ്ണാര്‍, അയര്‍ക്കുന്നംപൊയ്ക, അയ്മനം എന്നിവിടങ്ങളില്‍ ‘നാല്മണിക്കാറ്റ്’ മാതൃകയില്‍ പദ്ധതി നടപ്പാക്കും.