വാഴവിളക്കുഴികുളത്തിന് പുതുജീവന്‍
ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ തുരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമ പഞ്ചായത്തിലെ വേങ്കോട് വാര്‍ഡിലെ വാഴവിളക്കുഴി കുളത്തിന് പുതുജീവന്‍. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്റെ ഭാഗമായാണ് കുളം നവീകരിച്ചത്. 494 തൊഴില്‍ ദിനം ഉപയോഗപ്പെടുത്തിയാണ് പകുതിയോളം കാടുകയറി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ചവറുകൂനയായി മാറിയ വാഴവിളക്കുഴികുളം നവീകരിച്ചത്. പ്രദേശത്തെ പ്രധാന ജല സ്രോതസാ ണിത്. മൂന്നുലക്ഷം രൂപയാണ് നവീകരണ പദ്ധതിക്കായി വകയിരുത്തിയത്. 34 അടി നീളവും 28 അടി വീതിയുമുള്ള കുളത്തിന്റെ ബണ്ടുകള്‍കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയിട്ടുണ്ട്.
പെരുങ്കടവിള ബ്ലോക്കില്‍ കഴിഞ്ഞ വര്‍ഷം ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിലൂടെ രണ്ടുകുളങ്ങള്‍ പുതുതായി നിര്‍മിക്കുകയും 145 കുളങ്ങള്‍ നവീകരിക്കുകയുംചെയ്തിരുന്നു. ഇതില്‍ പതിനാലെണ്ണം കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തിയിട്ടുണ്ട്. കൃഷിയിടങ്ങളില്‍ 113 കുളം നിര്‍മിക്കുകയും 18 എണ്ണം നവീകരിക്കുകയുംചെയ്തു.

നവീകരണത്തിന് മുന്‍പ്

നവീകരണത്തിന് ശേഷം