ഹരിതകേരളം മിഷന്റെ മാലിന്യ സംസ്ക്കരണം: മേഖലാതല ശില്‍പ്പശാല സംഘടിപ്പിച്ചു
ഹരിതകേരളം മിഷന്റെ ഭാഗമായുള്ള ശുചിത്വമാലിന്യ സംസ്ക്കരണ ഉപമിഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പൊതുജലാശയങ്ങളും പൊതുനിരത്തുകളും മാലിന്യമുക്തമാക്കുന്നതിനായി വിവിധ ഏജന്‍സികള്‍ വഴി സ്വീകരിക്കാന്‍ കഴിയുന്ന നിയമനടപടികള്‍ സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മേഖലാതല ശില്‍പ്പശാല കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.
മേയര്‍.വി.രാജേന്ദ്രബാബു ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. കളക്ടര്‍ എസ്.കാര്ത്തികേയന് അധ്യക്ഷനായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എസ്.ശ്രീകല സ്വാഗതം പറഞ്ഞു. ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഐസക് മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം സിറ്റി സി.സി.പി.പി.എന്‍ രമേഷ്കുമാര്‍, ഹരിതകേരളം സ്റ്റേറ്റ് മിഷന് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ജഗജീവന്‍, പി.സിമി, മനുബായി, കെ.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. കൊല്ലം ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ആര്.സുധാകാന്ത് മുഖ്യ പ്രഭാഷണം നടത്തി.