ശുചിത്വ മാലിന്യ സംസ്‌ക്കരണം : നിയമനടപടികള്‍ സംബന്ധിച്ച് മേഖലാ ശില്പശാല സംഘടിപ്പിച്ചു

ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്‌ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ ഏജന്‍സികള്‍ക്ക് സ്വീകരിക്കാവുന്ന നിയമനടപടികള്‍ സംബന്ധിച്ച് 2018 ജൂലൈ 12 ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാതല-മേലാതല ശില്പശാലകള്‍ സംഘടിപ്പിച്ചു.

കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല മേയര്‍ വി.രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.എസ് കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി.എന്‍.രമേശ്കുമാര്‍, ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍.ജഗജീവന്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സബ് ജഡ്ജ് സുധാകമ്മത്ത്, മലിനീകരണനിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എസ്.ശ്രീകല തുടങ്ങിയവര്‍ സംബന്ധിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നഗരസഭാ അധികൃതര്‍ പങ്കെടുത്തു.

കൊല്ലം ജില്ലാതല ശില്‍പശാല

ജൂലൈ 11 ന് ചെറുകിട വ്യവസായ അസോസിയേഷന്‍ ഹാളില്‍ നടന്ന കൊല്ലം ജില്ലാതല ശില്പശാല കൊല്ലം കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.എസ്.ശ്രീകല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മനുഭായി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ്, ഹരിതകേരളം മിഷന്‍ കൊല്ലം ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ഐസക്, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ പി.സിമി തുടങ്ങിയവര്‍ സംസാരിച്ചു. കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ജില്ലാതല ശില്‍പശാലയില്‍ പങ്കെടുത്തു.

കാസര്‍ഗോഡ് ശില്‍പശാല

നാടിനെ മാലിന്യമുക്തമാക്കാന്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും കൂട്ടായ്മയായി മാറി കാസര്‍ഗോഡ് ശില്‍പശാല. ഹരിതകേരളം മിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഒപ്പം പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, പോലീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാവകുപ്പ്, നഗരാസൂത്രണ വകുപ്പ് തുടങ്ങിയവയും വിവിധ ഏജന്‍സികളുമാണ് കൈകോര്‍ത്തത്.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം പൊതുസ്ഥലങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കല്‍, ജല സ്രോതസ്സുകളിലേക്ക് വലിച്ചെറിയല്‍, ഭക്ഷണാവശിഷ്ടങ്ങളും കക്കൂസ് മാലിന്യവും ഉള്‍പ്പെടെയുള്ളവ പൊതുനിരത്തുകളിലും ജലസ്രോതസ്സുകളിലും തള്ളിവിടല്‍ തുടങ്ങി പൊതുജനാരോഗ്യത്തിനും പരിസ്ഥിതിഘടനയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിവിധ വകുപ്പുകളെയും ഏജന്‍സികളെയും പങ്കെടുപ്പിച്ച് ഹരിതകേരളം മിഷന്‍ ശില്‍പശാലയും കൂട്ടായ്മയും സംഘടിപ്പിക്കുന്നത്.

കൂട്ടായ്യുടെ ഭാഗമായി കാഞ്ഞങ്ങാട് 2018 ജൂലൈ 12 ന് നടന്ന ശില്‍പശാല എ.ഡി.എം എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്‍ കാസര്‍ഗോഡ് ജില്ലാകോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ജെ.ആര്‍തര്‍ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍ഗോഡ് ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ.എബ്രഹാം, പി.സി.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.സനല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കുട്ടി, ഡോ.നിത്യ ചാക്കോ, ബി.എന്‍ സുമേഷ്, കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി പി.എന്‍.അനീഷ് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM