ഖരമാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ വ്യാപിപ്പിക്കും : ഡോ.ടി.എന്‍ സീമ
ഖരമാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്ന് ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍ സീമ. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര ഉഗ്രന്‍ കുന്നില്‍ നഗരസഭ പണികഴിപ്പിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിററ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റുകളിലൊന്ന് കൊട്ടാരക്കരയിലാണെന്നും ഡോ.ടി.എന്‍ സീമ അറിയിച്ചു. ശാസ്ത്രീയമായി ചിട്ടയായും വൃത്തിയായും ഖരമാലിന്യ സംസ്‌കരണം നടപ്പാക്കുകയാണു പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ലക്ഷ്യം. പി.അയിഷ പോറ്റി എം.എല്‍.എ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ബി.ശ്യാമളയമ്മ അധ്യക്ഷ്യം വഹിച്ചു. വൈസ് ചെയര്‍മാന്‍ സി.മുകേഷ്, സ്ഥിരം സമിതി കണ്‍വീനര്‍മാരായ എസ്.ആര്‍.രമേശ്, ഉണ്ണികൃഷ്ണമേനോന്‍, എസ്.ഷംല, ലീല ഗോപിനാഥ്, എസ്.ശ്രീകല, ഹരിതകേരളം മിഷന്‍ കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഐസക്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ.ഷാഹുദ്ദീന്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കല്യാണി സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.