കൊട്ടാരക്കര പുലമണ്‍ തോട് നവീകരണവുമായി ബന്ധപ്പെട്ട് ഹരിതകേരളം പദ്ധതി ഉപാധ്യക്ഷ ഡോ.ടി.എന്‍.സീമ സ്ഥലം സന്ദര്‍ശിച്ചു. പദ്ധതി രൂപരേഖയെക്കുറിച്ചു പി.ഐഷ പോറ്റി എം.എല്‍.എ യുമായി ചര്‍ച്ചയും നടത്തി. തോട് വികസനത്തിന്റെ ഭാഗമായ ടൂറിസം പദ്ധതി ഉടന്‍ നടപ്പാക്കാനാണു തീരുമാനം. പദ്ധതി ഇഴയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തര തീരുമാനത്തിനു നടപടി സ്വീകരിക്കും. തോട് നവീകരണത്തിന് ആവശ്യമായ പണം അനുവദിക്കുമെന്നും അവര്‍ അറിയിച്ചു. കൊട്ടാരക്കര നഗരസഭ വൈസ് ചെയര്‍മാന്‍ സി.മുകേഷ്, സ്ഥിരം സമിതി കണ്‍വീനര്‍ എസ്.ആര്‍.രമേശ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.