മഴക്കെടുതി: പാലായില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചുസംസ്‌കരിക്കും

മഴക്കെടുതിയെത്തുടര്‍ന്ന് നഗരത്തിലും പരിസരപ്രദേശങ്ങളിലും അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്‌കരിക്കാന്‍ പാലാ നഗരസഭ. വെള്ളത്തിലൂടെ ഒഴുകി യെത്തിയ പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് മാലിന്യങ്ങള്‍ തുടങ്ങിയവയാണ് വേര്‍തിരിച്ച് ശേഖരി ക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകര്‍മ്മ സേനയും രംഗത്തുണ്ട്. ഇവരുടെ സഹകരണ ത്തോടെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റുന്നത്. നഗരസഭയില്‍ നടപ്പാക്കുന്ന സീറോവേസ്റ്റ് പദ്ധതിയുടെ ഭാഗമായി ഈ മാലിന്യങ്ങള്‍ സംസ്‌കരിക്കും.

മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഓടകളിലുള്‍പ്പെടെ മാലിന്യങ്ങള്‍ നിറഞ്ഞിരുന്നു. ഇതിലെ തടസ്സങ്ങള്‍ നീക്കുകയും എല്ലാ പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും വാര്‍ഡുകളിലെ ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റി ശുചീകരണം നടത്തി. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ്, ടൗണ്‍ ബസ് സ്റ്റാന്‍ഡ്, ളാലം തോടിന്റെ പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടന്നു. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒപ്പം വ്യാപാരികളും നാട്ടു കാരും ഉദ്യമവുമായി കൈകോര്‍ത്തതോടെ ശുചീകരണം വേഗത്തിലായി.

ഒരാഴ്ചയായി തുടരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായി ചെയര്‍പേഴ്സണ്‍ പ്രഫ. സെലിന്‍ റോയ് പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധം, ബോധവല്‍ ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തന ങ്ങളും നടത്തുന്നുണ്ട്. കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും വെള്ളം ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധമാക്കാന്‍ ആരോഗ്യവിഭാഗം വീടുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത മുന്‍ നിര്‍ത്തി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വ ത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM