മാലിന്യമുക്ത മലപ്പുറം: ശില്പശാല നടത്തി
മലപ്പുറം ജില്ലയിലെ പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു. പൊതുനിരത്തുകള്‍ മലിനമാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ശില്‍പശാല നടത്തുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സെക്രട്ടറി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. മലപ്പുറം ഡിടിപിസി ഹാളില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊതുയിടങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടി സംബന്ധിച്ചും ചട്ടങ്ങള്‍ സംബന്ധിച്ചും അറിവ് നല്‍കുന്നതായിരുന്നു ശില്‍പശാല. ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്‍ മിനി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എണ്‍വയോണ്‍മെന്റ് എഞ്ചിനിയര്‍ സിന്ധു രാധാകൃഷ്ണന്‍, ഹരിതകേരളം കോർഡിനേറ്റര്‍ പി രാജു എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കെ സൗമ്യ, പി ഖാലിദ്, കെ കൃഷ്ണകുമാര്‍ ഡിവൈഎസ്‌പി പിസി ഹരിദാസ്, മനോജ്, സുഗുണന്‍, മുഹമ്മദ് മുസ്തഫ എന്നിവര്‍ ക്ലാസെടുത്തു.