മലിനീകരണ നിയന്ത്രണ ബോര്‍ഡ് മേഖലാതല ശില്‍പശാല സംഘടിപ്പിച്ചു

പൊതുജലാശയങ്ങളെയും നിരത്തുകളെയും മാലിന്യ മുക്തമാക്കുന്നതിനായുള്ള മേഖലാതല ശില്‍പശാല 12.07.2018 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വിവിധ നിയമങ്ങളും ചട്ടങ്ങളും പ്രായോഗിക തലത്തില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന പരിപാടി ജില്ലാകളക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. നിയമങ്ങള്‍ ഇല്ലാത്തതല്ല അവ കൃത്യമായി നടപ്പിലാവാത്തതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മലിനീകരണം കാരണം ഇനിയൊരു ദുരന്തം ഉണ്ടാവാതിരിക്കാന്‍ മലനീകരണ നിയന്ത്രണ നിയമങ്ങള്‍ കൃത്യമായി നടപ്പിലാവണമെന്നും അദ്ദേഹം പറഞ്ഞു. ഹരിതകേരളം സംസ്ഥാന മിഷന്‍ കണ്‍സള്‍ട്ടന്റ് ടി.പി സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് രാജ് നിയമം, നഗരപാലികനിയമം, കേരളപോലീസ് നിയമങ്ങള്‍, പൊതുജന ആരോഗ്യ പരിപാലന നിയമങ്ങള്‍, ഫുഡ്സെയ്ഫ്റ്റി നിയമങ്ങള്‍, ടൗണ്‍ പ്ലാനിംഗ് ചട്ടങ്ങള്‍, എന്നിവയെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നടത്തി. നിയമങ്ങള്‍ നടപ്പിലാക്കാനും അവ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എസ് ഷീബ , സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ കെ.ജി. സജീവ്, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് മേഖലാ ഓഫീസ് അസ്സി.എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ എ.എസ് സൗമ്യ, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM