വട്ടക്കായല്‍ പച്ചയണിഞ്ഞു
അസാധ്യം എന്ന് വിധിയെഴുതിയ കൊല്ലം ജില്ലയിലെ തഴവ വട്ടക്കായല്‍ ഏലായിലെ 1000 ഏക്കറിലെ കൃഷിയുടെ വിജയം നാട്ടിലാകെ പുതിയൊരു കാര്‍ഷിക മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചത്. ഓണാട്ടുകരയുടെ പഴയകാല പ്രൗഢിക്ക് ഉതകുന്ന പ്രധാന കാര്‍ഷിക കലവറയായിരുന്ന വട്ടക്കായലില്‍ ആയിരക്കണക്കിന് പറ നെല്ലാണ് അന്ന് ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി കൃഷി മുടങ്ങി കിടക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഹരിതകേരളം മിഷന് പ്രവര്‍ത്തനം തുടങ്ങിയതോടെ വട്ടക്കായലില്‍ കൃഷി ഇറങ്ങി. പഞ്ചായത്തും നാട്ടുകാരുമെല്ലാം ഒരേ മനസ്സോടെ കൈ കോര്‍ത്തതോടെ പ്രതിസന്ധികളെല്ലാം ഓരോന്നായി ഇല്ലാതായി. കൃഷിമന്ത്രിയും സ്പീക്കറും വട്ടക്കായലിലെ കൃഷി വിലയിരുത്താനെത്തി. ഹരിതകേരളം മിഷനിലൂടെയുണ്ടായ മുന്നേറ്റം തഴവ വട്ടക്കായലിലും വട്ടക്കായലിലുണ്ടായ മുന്നേറ്റം ജില്ലയിലെ മറ്റിതര പാടശേഖരങ്ങളിലെ കൃഷിക്കും പ്രചോദനമായി. ഗ്രാമോത്സവമായാണ് വട്ടക്കായലില്‍ കൊയ്ത്തുത്സവം നടന്നത്. ഇനിയും മുടക്കമുണ്ടാകാതെ കൃഷി ചെയ്ത് ഓണാട്ടുകരയെയും വട്ടക്കായലിനെയും നിലനിര്‍ത്താനാണ് സര്‍ക്കാരിന്റെയും കര്‍ഷകരുടെയും കൂട്ടായ ശ്രമം.