കണ്ണൂര്‍ ജില്ലയില്‍ വൈകാതെ തന്നെ അജൈവ മാലിന്യശേഖരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും ഈ വര്‍ഷം തന്നെ ജൈവ മാലിന്യ ശേഖരണ കേന്ദ്രം (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍-എം.സി.എഫ്) സ്ഥാപിക്കും. എല്ലായിടത്തും അജൈവമാലിന്യശേഖരണം തുടങ്ങും. ഈ വര്‍ഷം തന്നെ ബ്ലോക്ക്-നഗരസഭാതലത്തില്‍ മാലിന്യങ്ങള്‍ തരംതിരിച്ച് പുന:ചംക്രമണം ചെയ്യാനുള്ള സംവിധാനവും (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റേഷന്‍ സെന്റര്‍-ആര്‍.ആര്‍.എഫ്) നിലവില്‍ വരും. ഹരിതകേരളം മിഷന്‍ സംസ്ഥാന കണ്‍സള്‍ട്ടന്റുമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ജില്ലാതല അവലോകന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍.
മിഷനു കീഴില്‍ അടുത്ത 60 ദിവസം ജില്ലയില്‍ നടപ്പാകേണ്ട പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് വ്യക്തികളും സംഘടനകളും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു യോഗം. പഞ്ചായത്തുതല മിഷനുകളുടെ യോഗവും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ പഞ്ചായത്തുകളുടെ യോഗവും ഇതിനകം പൂര്‍ത്തിയാക്കണം. ഈ വര്‍ഷം തന്നെ പദ്ധതി സമര്‍പ്പിച്ച് ഡി.പി.സി അംഗീകാരം നേടണം. പാപ്പിനിശ്ശേരിയില്‍ സ്ഥാപിച്ച കോഴി മാലിന്യ സംസ്‌ക്കരണത്തിനുള്ള റേന്‍ഡറിംഗ് പ്ലാന്റ് എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തണം. സഹകരണ മേഖലയില്‍ ജില്ലയില്‍ ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യത തേടാനും യോഗം നിര്‍ദ്ദേശിച്ചു.