ഗ്രീന്‍ പ്രോട്ടോക്കോള്‍: അവലോകനം നടത്തി
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ വകുപ്പുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാരുടെ അവലോകന യോഗം എ.ഡി.എം. വി.ആര് വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ ശുചിത്വ മിഷന് കോ ഓര്‍ഡിനേറ്റര്‍ അനൂപ് വിഷയാവതരണം നടത്തി. ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ ഡി. ഹുമയൂണ്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് നോഡല്‍ ഓഫീസര്‍മാര്‍ ഒന്നാംഘട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.
സ്ഥാപന മേധാവിയുടെ അധ്യക്ഷതയില്‍ യോഗം ചേരുക, ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസറെ തെരഞ്ഞെടുത്ത് കമ്മിറ്റി രൂപീകരിക്കുക, അവര്‍ക്ക് പരിശീലനം നല്‍കുക, ജീവന ക്കാര്‍ക്ക് ബോധവല്‍ക്കരണം, ഓഫീസും പരിസരവും ശുചിയാക്കുകയും മാലിന്യ നിക്ഷേപ ത്തിന് വെവ്വേറെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 51 ഓഫീസുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ ഓഫീസുകളിലും പുനരുപയോഗ യോഗ്യമായ വസ്തുക്കള്‍ ആവശ്യക്കാരായവര്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്ന സ്വാപ് ഷോപ്പു കള്‍ സംഘടിപ്പിക്കണമെന്ന് എ.ഡി.എം. പറഞ്ഞു. അതിയന്നൂര്‍ ബ്ലോക്കിനു കീഴില്‍ നടത്തിയ സ്വാപ് ഷോപ്പിനെക്കുറിച്ച് ജോയിന്റ് ബി.ഡി.ഒ വിശദീകരിച്ചു.
ജൈവമാലിന്യ സംസ്കരണത്തിന് കമ്പോസ്റ്റിംഗ്/ബയോഗ്യാസ് ഉപയോഗിക്കല്‍, സ്ഥാപിക്കല്‍. അജൈവ മാലിന്യം തരംതിരിച്ച് വൃത്തിയാക്കി സൂക്ഷിക്കുന്നതിനും കൈമാറുന്ന തിനും സംവിധാനമൊരുക്കല്‍ (മിനി എം.സി.എഫ്.) ഇ-മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറല്‍, ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്യല്‍,പഴയ ഫയലുകള്‍, പേപ്പറു കള്‍ എന്നിവ നീക്കം ചെയ്യല്‍, വൃത്തിയുള്ള ശുചിമുറികള്‍ സ്ഥാപിക്കല്‍/ശുചിമുറി നവീകരി ക്കല്‍, ദ്രവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കല്, ജൈവപച്ചക്കറി കൃഷി/പൂന്തോട്ട നിര്‍മ്മാണം എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍.