ചെങ്കല്‍ പഞ്ചായത്തില്‍ നടീല്‍ ഉത്സവത്തിന് തുടക്കമായി
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ചെങ്കല്‍ ഗ്രാമപഞ്ചായത്ത് വൃന്ദാവന്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച സ്‌കൂള്‍ പച്ചക്കറി കൃഷി പദ്ധതിയോടനുബന്ധിച്ച് നടന്ന ‘നടീല്‍ ഉത്സവം 2018’ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെങ്കല്‍ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനായി ഹരിതകേരളം മിഷന്റെ ഭാഗമായി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതികള്‍ പ്രശംസനീയമാണെന്നും വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
06.07.2018 ന് സ്‌കൂളിലെ മുത്തശ്ശിമാവിന്റെ ചുവട്ടില്‍ സജ്ജീകരിച്ച വേദിയിലാണ് പരിപാടി നടന്നത്. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം ജോസ്ലിന്‍, വാര്‍ഡംഗം ടി.മിനി, പി.ടി.എ. പ്രസിഡന്റ് ഷാജി, സ്‌കൂള്‍ മാനേജര്‍ മോഹന്‍ലാല്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരും പങ്കെടുത്തു.