ചാത്തന്നൂര്‍ മണ്ഡലത്തില്‍ ഹരിതകേരളം മിഷന്‍ അവലോകനയോഗം ചേര്‍ന്നു

എസ്.ജയലാല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വിവിധ പഞ്ചായത്തുകളില്‍ നടപ്പാക്കിവരുന്ന ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. മണ്ഡലത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്നും ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലും ആരംഭിച്ച് പ്ലാസ്റ്റിക് കളക്ഷന്‍ വേഗത്തിലാക്കണമെന്നും ബ്ലോക്കിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും എം.എല്‍.എ പറഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും തരിശുരഹിത ചാത്തന്നൂര്‍ ആക്കുന്നതിനായി പുനര്‍ജനി ചാത്തന്നൂര്‍ പദ്ധതിയുടെ സര്‍വ്വേ ഉടന്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കണമെന്നും ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളായ മാലിന്യസംസ്‌ക്കരണം, ജലസമൃദ്ധി, കൃഷി വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പ്രവര്‍ത്തനം മണ്ഡലത്തില്‍ നടപ്പാക്കുന്നതിനായി എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ലൈല, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.സുബാഷ് എം.കെ ശ്രീകുമാര്‍, എസ്.എം ഹംസ റാവുത്തര്‍, ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഐസക്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് നോഡല്‍ ഓഫീസര്‍ എച്ച് സഫീര്‍, എന്‍.പ്രദീപ്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍, വിവിധ പഞ്ചായത്തുകളിലെ ഉദ്യോഗസഥര്‍, കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM