ഒരു പതിറ്റാണ്ടിനുശേഷം തരിശുകിടന്ന 20 ഏക്കറില്‍കൃഷി

ഒരുപതിറ്റാണ്ടായി തരിശുകിടന്ന മംഗലപുരം പഞ്ചായത്തിലെ പുന്നെകുന്നം പാടശേഖരത്ത് നെല്‍കൃഷിയിറക്കി. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് കൃഷിവ്യാപനം പദ്ധതി പ്രകാരം കൃഷിയിറക്കിയത്. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഞാറു നട്ട് നെല്‍കൃഷി ഉല്‍സവം ഉല്‍ഘാടനം ചെയ്തു.

ജനകീയ പങ്കാളിത്തത്തോടെ കൃഷി വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും കൂടുതല്‍ തരിശുനിലം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രണ്ടാം വിളയിറക്കലിന്റെ ഭാഗമായുള്ള മുണ്ടകന്‍ കൃഷിയിലൂടെ 400 ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കൃഷിക്കു വേണ്ട യന്ത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹായവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് നല്‍കുമെന്ന് വൈസ് പ്രസിഡന്റ് അഡ്വ. യാസര്‍ പറഞ്ഞു. ഹരിതകേരളം സംസ്ഥാന ടെക്‌നിക്കല്‍ ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, പാടശേഖരസമിതി കണ്‍വീനര്‍ രാജന്‍ നായര്‍ ശാസ്ത്ര സാഹിത്യ പരിഷത് പ്രതിനിധി വി.മുരളീധരന്‍, മംഗലപുരം കൃഷിഓഫീസര്‍ സുകുമാരന്‍നായര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുത്തു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM