ഹരിതകേരളമിഷന്‍: കളക്ടറേറ്റില്‍ ഏകദിന ശില്പശാല

ഹരിതകേരളംമിഷന്‍ പദ്ധതിയുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാല 9.7.2018 ല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു കളക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 2,912 ഹെക്ടര്‍ തരിശുനിലം കൃഷിഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് വിവിധ പദ്ധതികളിലൂടെ നടപ്പാക്കി വരുന്നതെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൃഷി വ്യാപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു ഹെക്ടര്‍ ഭൂമിക്ക് 25,000 രൂപ വിനിയോഗിക്കാം. കൂടാതെ കര്‍ഷകര്‍ക്ക് പാട്ടത്തുക ഇനത്തില്‍ 5000 രൂപയും അനുവദിക്കും. കിണര്‍ റീചാര്‍ജിംഗ്, പച്ചക്കറി കൃഷി, കുളങ്ങളുടെ നിര്‍മാണം. ഫലവൃക്ഷത്തൈകള്‍ ഉല്‍പ്പാദിപ്പിക്കല്‍ തുടങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, കൃഷി, ഗ്രീന്‍പ്രോട്ടോക്കോള്‍, ഹരിതകേരളം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അതത് മേഖലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM