തദ്ദേശ സ്ഥാപനത്തലത്തിൽ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം

ഹരിതകേരളം മിഷൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും പഞ്ചായത്ത് സെക്രട്ടറി / അസിസ്റ്റന്റ് സെക്രട്ടറി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ / ഹെൽത്ത് ഇൻസ്പക്ടർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ശില്പശാല സംഘടിപ്പിക്കുന്നു.

നഗരസഭകളിൽ ഹെൽത്ത് സൂപ്പര്‍വൈസർ /ഹെൽത്ത് ഇൻസ്പെക്ടർമാരും ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറിമാർ/ ഹെഡ് ക്ലർക്കിനുമാണ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ഉണ്ടാകുക. പ്രധാന ചുമതലകൾ ഇവയാണ്. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപിപ്പിക്കുവാൻ തദ്ദേശഭരണ സ്ഥാപനതല മിഷന്‍ 2 മാസത്തില്‍ ഒരിക്കല്‍ എങ്കിലും യോഗം ചേരുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. സ്ഥാപനത്തില്‍ ഹരിതകേരളം മിഷനമായി ബന്ധടപ്പട്ട മാർഗരേഖ അനുസരിച്ചുള്ള പ്രോജക്ടുകൾ തയ്യാറാക്കുന്നു എന്ന് ഉറപ്പുവരുത്തല്‍. തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കി അംഗീകാരം നേടിയിട്ടുള്ള ഹരിതകേരളം മിഷനമായി ബന്ധപ്പെട്ട പ്രോജക്ടുകൾ സമയബന്ധിതമായി നിര്‍വഹണം നടത്തുന്നെന്ന് എന്ന് ഉറപ്പു വരുത്തൽ.

ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന നിശ്ചിത പ്രൊഫോർമകളിൽ ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർമാർക്ക് റിപ്പോർട്ട് ചെയ്യുക.തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പദ്ധതി ആസൂത്രണതിനായി രൂപീകരിക്കുന്ന കാർഷിക മേഖല, ശുചിത്വ മേഖല, കുടിവെള്ള മേഖല വർക്കിങ് ഗ്രൂപ്പുകളോട് യോജിപ്പിച്ച് ഹരിതകേരളം മിഷന്‍ തദ്ദേശഭരണ സ്ഥാപനതല കർമ്മസേന പ്രവര്‍ത്തിപ്പിക്കുന്നതിന് സ്ഹായം നല്‍കുക. വിവിധ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോൾ സമയ ബന്ധിതമായി നടുന്നുവെന്നും, അത് കൃത്യമായി പാലിക്കുന്നുവെന്നും ഉറപ്പുവരുത്തല്‍.

ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ ശുചിത്വ മിഷന്‍, കുടുംബശ്രീ, സാക്ഷരതാ മിഷന്‍ അതോറിട്ടി MGNREGS എന്നിവയമായി ചേർന്ന് ഏകോപനം നടത്തുക. ഭരണ സമിതി യോഗങ്ങളില്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക. തുടർ പ്രവര്‍ത്തനങ്ങൾ ആസൂത്രണം ചെയ്യുക. പെർഫോമൻസ് ഓഡിറ്റ്, ജില്ലാതല അവലോകന യോഗങ്ങൾ എന്നിവയിൽ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് യഥാസമയം തയ്യാറാക്കി സമർപ്പിക്കുക. വിദ്യാലയങ്ങൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയില്‍ ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് നടന്ന
പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുക.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM