നാട്ടിലെങ്ങും തേന്‍കനി: 15 ലക്ഷം ഫലവൃക്ഷത്തൈകള്‍ തയ്യാറാകുന്നു
എറണാകുളം ജില്ലയിലാകെ തേന്‍കനികള്‍ നല്കുന്ന ഫലവൃക്ഷങ്ങള്‍ നട്ടു വളര്‍ത്താന്‍ ജില്ല ഭരണകൂടവും ഹരിതകേരളം മിഷനും ഒന്നിക്കുന്നു. 2018 ജൂണ്‍ 5 മുതല്‍ തൈകളുടെ നടീല്‍ ആരംഭിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം തൈകളാണ് ‘നാട്ടിലെങ്ങും തേന്‍കനി’ എന്ന് പേരിട്ട പദ്ധതിക്കുവേണ്ടി നഴ്സറികള്‍ തയ്യാറാക്കുന്നത്. പ്ലാവ്, മാവ്, ആഞ്ഞിലി, പേര, സപ്പോട്ട, റമ്പൂട്ടാന്‍, കശുമാവ്, മാംഗോസ്റ്റിന്, ഞാവല്‍, ചാമ്പ, കൊക്കോ, ചതുരപ്പുളി, മാതളം, മധുരനാരങ്ങ, ലിച്ചി, കാര, ആത്ത, സീതപ്പഴം, പാഷന് ഫ്രൂട്ട് തുടങ്ങി വിവിധ ഫലവര്‍ഗ്ഗങ്ങളാണ് നട്ടുവളര്‍ത്തുന്നത്. കൂടാതെ കറിവേപ്പ്, ആര്യവേപ്പ്, മുരിങ്ങ, തെങ്ങ്, മഹാഗണി, നെല്ലി, ലക്ഷ്മിതരു തുടങ്ങിയ തൈകളും വിതരണത്തിന് തയ്യാറായി. പൊതുസ്ഥലങ്ങളിലും കൃഷിയിടങ്ങളിലുമാണ് തൈകള്‍ നട്ടുവളര്‍ത്തുന്നത്.