തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംസ്ഥാനതല ഫാക്കല്‍റ്റി പരിശീലനം സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും കോര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള പരിശീലനം 2018 ജൂണ്‍ 27, 28 തീയതികളില്‍ തിരുവനന്തപുരം ശ്രീകാര്യം മരിയറാണി സെന്ററില്‍ സംഘടിപ്പിച്ചു. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ, ഹരിതകേരളം മിഷന്‍ :പൊതുലക്ഷ്യങ്ങള്‍, ഉപമിഷനുകളുടെ പൊതു പ്രവര്‍ത്തന സമീപനം (മിഷന്‍ ഘടന, കര്‍മ്മസേനകള്‍, തദ്ദേശഭരണ സ്ഥാപനതല മിഷന്‍ ചുമതലകള്‍) എന്ന വിഷയത്തില്‍ ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് ജലസംരക്ഷണ ഉപമിഷന്റെ മാര്‍ഗ്ഗരേഖ, പ്രവര്‍ത്തന പരിപാടി, മാതൃകാ പ്രവര്‍ത്തനങ്ങള്‍, ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍, അനിവാര്യ നിലപാടുകള്‍ എന്നിവയെക്കുറിച്ച് ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റ്, (വാട്ടര്‍ റിസോഴ്‌സ്,) എബ്രഹാം കോശി ക്ലാസ്സെടുത്തു.

ശുചിത്വമാലിന്യ ഉപമിഷന്‍മാര്‍ഗ്ഗരേഖ, പ്രവര്‍ത്തനപരിപാടി, മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍, അനിവാര്യ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ ഹരിതകേരളം മിഷന്‍ വേസ്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് എന്‍.ജഗജീവന്‍ സംസാരിച്ചു. ഉച്ചക്കു ശേഷം കൃഷി ഉപമിഷന്‍ പ്രവര്‍ത്തനപരിപാടി, അനുകരണീയ മാതൃകകള്‍, ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങല്‍, അനിവാര്യ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ ഹരിതകേരളം മിഷന്‍ അഗ്രിക്കള്‍ച്ചര്‍ കണ്‍സള്‍ട്ടന്റ് സഞ്ജീവ്.എസ്.യു. ക്ലാസ്സ് എടുത്തു. തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍: ഓഫീസ് തലം, സ്ഥാപനതലം, പൊതു പരിപാടികള്‍, നടത്തേണ്ട ഇടപെടലുകള്‍ എന്നിവയെക്കുറിച്ച് ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ കോര്‍ഡിനേഷന്‍ ആന്റ് കപ്പാസിറ്റി ബില്‍ഡിംഗ് വി.രാജേന്ദ്രന്‍ നായര്‍ സംസാരിച്ചു. ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ.ആര്‍.അജയകുമാര്‍ വര്‍മ്മ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതിനെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു.

രണ്ടാം ദിവസം രാവിലെ പരിശീലനാര്‍ത്ഥികളുടെ മാതൃക അവതരണങ്ങള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് സ്‌കൂള്‍തല ഹരിതോത്സവങ്ങള്‍ക്ക് നല്‍കേണ്ട പിന്തുണ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് ജില്ലാ പ്രവര്‍ത്തന ആസൂത്രണങ്ങളും, ചര്‍ച്ചയും, ഗ്രൂപ്പ് അവതരണങ്ങളും ക്രോഡീകരണവും നടന്നു. ഹരിതകേരളം മിഷന്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നിക്കല്‍ ഓഫീസര്‍ പി.അജയകുമാര്‍ നന്ദി പറഞ്ഞു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM