ഉണ്ടാകാതിരിക്കട്ടെ ഇനി മരുഭൂമികള്‍: ഹരിതോത്സവത്തിന്റ ഭാഗമായി മരുവത്ക്കരണ വിരുദ്ധദിനം
ഭൂമി, മരുഭൂമിയാകുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ് ലോകമരുവത്ക്കരണ വിരുദ്ധദിനം. ഭൂമിയുടെ കരഭാഗത്തിന്റെ മൂന്നിലൊന്നിലും വരണ്ട ജൈവ വ്യവസ്ഥയാണുള്ളത്. മനുഷ്യ ഇടപെടലുകളും കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തെറ്റായ ഭൂവിനിയോഗമാണ് പ്രധാന കാരണം. 25 കോടിയിലധികം ആളുകള്‍ മരുവത്കരണത്തിന്റെ ദുരിതം അനുഭവിക്കുന്നു എന്നാണ് ഐക്യരാഷ്ട്രസഭ (യു.എന്‍) യുടെ കണക്ക്.
നൂറോളം രാജ്യങ്ങളിലായി നൂറുകോടിയോളം ആളുകള്‍ ഭീഷണിയും നേരിടുന്നു. കരഭൂമിയുടെ വിലയറിഞ്ഞ് നിക്ഷേപിക്കുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മരുവത്കരണ വിരുദ്ധ ദിന പരിപാടികള്‍ സംഘടിപ്പിച്ചു.